പീലിമുടി
Artist: Adheena P R ( 3rd year Fine arts college Student, Trivandrum)

കരിനീല ഉരുകിയൊലിച്ചത് പോലൊരു രാത്രിയില്‍ നീല നിറം അവളുടെ ബ്രഷില്‍ നനഞ്ഞു ചേര്‍ന്ന് ക്യാന്‍വാസിലേക്ക് പടരുന്നത് കണ്ടാണ് ഞാനവളുടെ അരികിലേക്ക് ചെല്ലുന്നത്. എന്നെ കണ്ടപാടെ ഭൂമിയെപ്പോലെ ഉരുണ്ട, ആകാശം പോലെ വിരിഞ്ഞ, കടല്‍ പോലെ ആഴമുള്ള ഒമ്പത് മാസക്കാലമുള്ളൊരു നിറവയര്‍ പ്രയാസപ്പെട്ട് താങ്ങി പിടിച്ച് അവള്‍ എന്നിലേക്ക് ചാഞ്ഞു. എന്റെ കണ്ണുകള്‍ ക്യാന്‍വാസിലേക്കും. നിറയേ നീലയും കരിം പച്ചയും ആലിലകള്‍ക്ക് നടുവില്‍ തലയില്‍ നിന്ന് മുളച്ചിറങ്ങിയ മയില്‍പ്പീലികള്‍ അഴിച്ചിട്ടൊരു പെണ്ണ്. പിന്നെയും വേറെ പെണ്ണുങ്ങള്‍, കറു കറുത്ത മുടിയിഴകള്‍ക്ക് നടുവില്‍ പീലി പൊടിച്ചു വരുന്നവര്‍.

ശ്വാസമവളുടെ നെറ്റിയില്‍ തൊടുവിച്ച് ഞാന്‍ പറഞ്ഞു, ''കൊള്ളാല്ലോ പൊന്നാ, മയില്‍പ്പീലി മുടിയുള്ള പെണ്ണങ്ങള്‍!''

അവള്‍ പതിയെ ചിരിച്ച് ശ്വാസമെടുക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട് എന്നോട് പറഞ്ഞു, ''എനിക്കൊന്ന് നടു ഉഴിഞ്ഞ് തായോ.''


Related Articles