പകര്‍ന്നാട്ടം

Readers Ink

പകര്‍ന്നാട്ടം


നടുനെറ്റിയിലെയും മൂക്കിലെയും ചുട്ടിപ്പൂവിളക്കി മുഖത്തെ ചായില്യം മായ്ച്ചു കളയുമ്പോള്‍ ചുട്ടിക്കാരന്‍ വേണുവിന്റെ തൊണ്ടയിടറി.

''ആശാനേ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ...'

വായില്‍ നിന്നു ദംഷ്ട്രങ്ങളെടുത്തു. കുരലാരവും ഹസ്തഘടകവും അഴിച്ചു വെച്ചു. സൈരന്ധ്രിയെ പ്രാപിക്കാന്‍ ശ്രമിക്കുന്ന നീചനായ കീചകനില്‍ നിന്നും വെറും ആട്ടക്കാരനായ കേശവനുണ്ണിയിലേക്കുള്ള പകര്‍ന്നാട്ടം. വെളിച്ചെണ്ണ പുരട്ടി മുഖത്തെ അവസാന തുള്ളിപച്ചയും മായ്ച്ചു കളഞ്ഞ് കുറച്ചു നേരം കണ്ണടച്ചിരുന്നു.

ഉള്ളില്‍ മേളപ്പദമൊഴുകി. കീചകന്റെ തിരനോട്ടം. പൂവിറുത്തു നില്‍ക്കുന്ന സൈരന്ധ്രി.


Related Articles