"ഒന്നേ... രണ്ടേ... മൂന്നേ...' ഞാന്‍ എണ്ണാനാരംഭിച്ചു.
ആദ്യമായി ബൈക്കില്‍ നാടുചുറ്റാനിറങ്ങിയ ദിവസം, മുഖം മറച്ചിട്ട മഞ്ഞ ഷാളിനിടയില്‍ക്കൂടെ കേട്ടപ്പോള്‍ അവന്റെ ശബ്ദത്തിന് തീരെ കനമില്ലാത്തതുപോലെ തോന്നി.
'ഒരു മൂന്നെണ്ണം ഞാന്‍ തരും. വേറൊന്നും പറയണ്ട ഇന്നൊരു മൂന്നെണ്ണം...'
അവന്റെ നെഞ്ചിലമര്‍ന്നിരുന്ന വിരലുകളയച്ച് ചെറുവിരല്‍ മടക്കി, മോതിരവിരല്‍ മടക്കി, നടുവിരല്‍ മടക്കി, ഞാനെണ്ണി.
