കടല്‍

ചുറ്റിലും നൂറായിരം മണല്‍ തരികള്‍... വെളിച്ചം തട്ടുമ്പോള്‍ പവിഴം പോലെ അവ തിളങ്ങി. അവളുടെ കാല്‍പ്പാദത്തില്‍ ഒട്ടിപ്പിടിച്ച മണല്‍ തരികളോട് പോലും അവനപ്പോള്‍ അസൂയ തോന്നി. ദീപു ആദ്യമായാണ് മീരയെ സാരിയില്‍ കാണുന്നത്. അവള്‍ക്കു സാരി നന്നായി ചേരുന്നുണ്ട്... അസ്തമയ സൂര്യനും അവളുടെ സാരിക്കും ഒരേ നിറം... ഒരേ സൗന്ദര്യം...

'മീര... നിനക്കു ഉറപ്പാണോ..? കുട്ടിക്കളി അല്ല ഇത്. ജീവിതം വെച്ചിട്ടുള്ള കളിയാണ്...'

'ദീപു... നിനക്കറിയാലോ ഇത് ഞാന്‍ പെട്ടന്ന് എടുത്ത തീരുമാനം അല്ലെന്ന്. എത്ര കാലമായി ഞാന്‍ ആഗ്രഹിക്കുന്നു.'

'അതൊക്കെ ശരിയാ... എന്നാലും എനിക്ക് എന്തോ നിന്നെ ഇനി ഇങ്ങനെ കാണാന്‍ പറ്റില്ല എന്നൊക്കെ ഓര്‍ക്കുമ്പോള്‍...'


Related Articles