ഗ്രീന്‍കാര്‍ഡ്

Readers Ink

ഗ്രീന്‍കാര്‍ഡ്


റിട്ടയേര്‍ഡ് തഹസില്‍ദാര്‍ രാജശേഖരന്‍ നായര്‍ കത്തിലൂടെ ഒരിക്കല്‍ക്കൂടി കണ്ണോടിച്ചു.

'ഈ വരുന്ന ജനുവരി 16-ന് അസോസിയേഷന്‍ ഓഫിസില്‍വെച്ച് ഔദ്യോഗിക ഭാരവാഹികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും ഒരു യോഗം വൈകിട്ട് അഞ്ചുമണിക്ക് ചേരുവാന്‍ തീരുമാനിച്ചിരിക്കുന്നു. മാര്‍ച്ച് മാസത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട കാര്യപരിപാടികള്‍ കൂടിയാലോചിച്ചു തീരുമാനിക്കുന്നതിന് യോഗത്തില്‍ താങ്കളും വന്നു ചേരണമെന്ന് അപേക്ഷിക്കുന്നു.'

റിട്ടയര്‍മെന്റ്റിനു ശേഷമുള്ള പതിനേഴാമത്തെ വാര്‍ഷിക ആഘോഷമാണ് വരുന്നതെന്ന് നായര്‍, ഉടന്‍ മനസ്സില്‍ കണക്കുകൂട്ടി. വാര്‍ഷികത്തിന് പഴയ പല സഹപ്രവര്‍ത്തകരെയും നേരിട്ട് കാണുവാന്‍ അവസരം കിട്ടുന്നത് നായര്‍ക്കു വലിയ സന്തോഷമാണ്. എല്ലാ വര്‍ഷവും വളരെ ശുഷ്‌കാന്തിയോടെ പങ്കെടുക്കാറുള്ളതും തന്റെ സ്ഥിരം കലാപരിപാടിയായ ഫ്‌ളൂട്ടുവായനയും ക്യാരംബോര്‍ഡ് മത്സരവും ഒരിക്കല്‍കൂടി നായരുടെ മനസ്സിലേക്ക് ഓടിവന്നു. എല്ലാ വാര്‍ഷികത്തിനും ഫ്ളൂട്ടുവായന ഒരാവകാശം പോലെ കൊണ്ടുനടക്കുന്നതും കഴിഞ്ഞ വര്‍ഷമുള്‍പ്പടെ ക്യാരംബോര്‍ഡ് മത്സരങ്ങള്‍ക്ക് പലവട്ടം ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളതും നായര്‍ എപ്പോഴും അഭിമാനത്തോടെ പറയാറുള്ളതാണ്.


Related Articles