8766 അവേഴ്സ്

Readers Ink

8766 അവേഴ്സ്


ഇക്കാലമത്രയും ആ വലിയ വീട് നിശബ്ദമായിരുന്നു. പെട്ടെന്നാണ് മുകള്‍ നിലയിലെ പരീക്ഷണ മുറിയില്‍ നിന്നും മെഷ്യനുകളുടെ ശബ്ദം വന്ന് നിറഞ്ഞത്. മൂന്ന് വ്യാഴവട്ടക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും ആ വിളി കേട്ടു.

'സുശീലേ..'

മുകള്‍ നിലയിലേക്ക് ഓടിയെത്തിയ സുശീല ആദ്യം കാതുകളെ അവിശ്വസിച്ച പോലെ തന്റെ കണ്ണുകളെയും സംശയിച്ചുപോയി. മുറിയില്‍ സജ്ജീകരിച്ചിരുന്ന മെഷ്യന്റെ ഡിസ്‌പ്ലേയില്‍ 'വെല്‍ക്കം ബാക്ക് ആഫ്റ്റര്‍ 8766 ആവേഴ്‌സ്' എന്നെഴുതിയിരുന്നു. വീണ്ടുമൊരു കൂടിക്കാഴ്ച്ചയുടെ പ്രതീക്ഷ അവശേഷിച്ചിരുന്നെങ്കിലും പ്രിയതമന്റെ അപ്രതീക്ഷിതമായ കടന്നുവരവ് സുശീലയില്‍ അതിശയമൂറി. ശാസ്ത്രത്തിന്റെ എല്ലാ അടരുകളിലും സമര്‍ത്ഥനായ ഭര്‍ത്താവിന്റെ സാഹസിക ചെയ്തികളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു അവര്‍ക്ക്.

ശാസ്ത്രാന്വേഷണത്തിന്റെ സാധ്യതകളെയെല്ലാം തേടിചെല്ലുന്ന കിറുക്കനാണ് രാഘവന്‍. ഒരിക്കല്‍ ഇണചേര്‍ന്ന് തളര്‍ന്ന് രാഘവന്റെ നെഞ്ചില്‍ തല വെച്ച് മയങ്ങുമ്പോള്‍ അയാള്‍ തന്റെ ഗവേഷണത്തിന്റെ സംഭവ്യതകളെക്കുറിച്ച് ഒരു സാമാന്യരൂപം സുശീലക്ക് പകര്‍ന്നുനല്‍കിയിരുന്നു. ഭൂതകാലത്തിലേക്കോ ഭാവിയിലേക്കോ ചേക്കേറാന്‍ സാധിക്കുന്ന ടൈം ട്രാവല്‍ യാത്രയെക്കുറിച്ച് സുശീല ധാരാളം കേട്ടിട്ടുണ്ട്. ഈ ആശയത്തെ ജനകീയമാക്കിയ 'ദി ടൈം മെഷീന്‍'* എന്ന നോവല്‍ വായിക്കുകയും ചെയ്തിട്ടുണ്ട്


Related Articles