കൊതി

Readers Ink

കൊതി


“നീ കാര്യം എന്നാന്ന് വെച്ച പറ കൊച്ചേ. കുറെ നേരമായല്ലോ എന്നെ സോപ്പിടാൻ തുടങ്ങിയേച്ച്"

അമേരിക്കയിൽ നിന്ന് ജെന്നി കൊണ്ടുവന്ന ചോക്ലേറ്റ് പാക്കറ്റിൽ നിന്ന് ഒരെണ്ണമെടുത്ത് അമർത്തി നോക്കിക്കൊണ്ട് അമ്മാമ്മ പറഞ്ഞു.

“എല്ലാം നല്ല സോഫ്റ്റ് ചോക്ലേറ്റാ. എന്റെ മറിയകുട്ടിക്ക് വേണ്ടി പ്രത്യേകം വാങ്ങീത്” ജെന്നി ഒരു ചോക്ലേറ്റെടുത്ത് അമ്മാമ്മയുടെ വായിൽ വെച്ചുകൊടുത്തു. “ഈ പ്രായത്തിലും അമ്മാമ്മേടെ  ചോക്ലേറ്റ് കൊതി മാറീട്ടില്ല" ജെന്നി അമ്മാമ്മയുടെ കവിളിലൊരു നുള്ള് കൊടുത്തു കൊണ്ട് പറഞ്ഞു.

“അതിന് പ്രായമൊക്കെ ഒണ്ടോ. അങ്ങോട്ട് കെട്ടിയെടുക്കണെ മുന്നെ ഇതിന്റെയൊക്കെ സ്വാദ് അറിഞ്ഞില്ലെങ്കി പിന്നെ എന്നാത്തിനാ ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കി വെച്ചേക്കണേ"


Related Articles