എനിക്ക് എവിടെയും പോകേണ്ട

Readers Ink

എനിക്ക് എവിടെയും പോകേണ്ട


എനിക്ക് എവിടെയും പോകേണ്ട
ഒഴുകിപ്പരക്കേണ്ട
എന്റെ നാട്ടിൽ തന്നെ
ഒതുങ്ങിക്കൂടിയാൽ മതി.

എനിക്ക് എവിടെയും പോകേണ്ട
പടർന്നു പന്തലിക്കേണ്ട
എന്റെ തൊടിയിൽ
ചിരിച്ചു നിന്നാൽ മതി

എനിക്ക് എവിടെയും പോകേണ്ട
ആരോടുമുരിയാടേണ്ട
എന്റെ വീട്ടിന്നുള്ളിൽ
ചുറ്റിത്തിരിഞ്ഞാൽ മതി

എനിക്ക് എവിടെയും പോകേണ്ട
ഒന്നുമേ ചെയ്യേണ്ട
എന്റെ മുറിക്കുള്ളിൽ 
വെറുതെ കിടന്നാൽ മതി


Related Articles