മനുഷ്യരെല്ലാം
ഇലകളായി
പൊഴിയുമെങ്കിൽ
എനിക്കൊരു
ഇലയില്ലാമരത്തിന്റെ
ചുവട്ടിലേക്ക്
പറന്നുവീഴണം
ഞരമ്പുകളിൽ
പ്രണയമെന്നെഴുതിയ
പാടുകളതിന്റെ
വേരുകളിൽ
ഒട്ടിച്ചുവെക്കണം
വേരുകളിലെഴുതിയത്
ശിഖരങ്ങൾ
ഇലകളും പൂക്കളുമാക്കുമ്പോൾ
വെറും മനുഷ്യനായി
മണ്ണിലേക്ക്
പൊഴിഞ്ഞുവീഴണം
Summary: Iakalavumenkil, poem by K J Vinod
