ശ്രുതി

Readers Ink

ശ്രുതി


അപ്രതീക്ഷിതമായാണ് ഇന്നലെ രാത്രി ശ്രുതി അവനെ വിളിച്ചത്. അപ്പോൾ അവൻ ഈസ്റ്റ്ഹിൽ റീഗൾ തിയേറ്ററിൽ'ലോക' സിനിമ കാണുകയായിരുന്നു.

"മാഷെ കണ്ടിട്ട് മൂന്നാല് കൊല്ലമായല്ലോ? നാളെ ഒന്ന് ടൗണിലേക്ക് വരുമോ? നമുക്ക് ഒരു ചായയും കഴിച്ച് കുറച്ച് കഥയും പറഞ്ഞിരിക്കാം”.

അവനും ശ്രുതിയെ കണ്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും ആലോചിക്കാതെ "എപ്പോൾ എവിടേക്ക് വരണമെന്ന് പറഞ്ഞാൽ മതി.” എന്ന് അവൻ പറഞ്ഞപ്പോൾ "നാളെ വൈകിട്ട് നാല് മണിയാവുമ്പോൾ പുതിയ ബസ്റ്റാന്റിനടുത്ത് പുതിയതായി ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ടല്ലോ, അവിടെ വെച്ച് കാണാം ട്ടോ” ഇങ്ങനെ പറഞ്ഞിട്ട് ശ്രുതി ഫോൺ വെച്ചു.

നാളെ ശ്രുതിയെ കാണാൻ പോവുന്നു എന്ന സന്തോഷത്തിൽ നല്ല സിനിമയായിട്ടുപോലും അവന് സിനിമയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.


Related Articles