ചോരശലഭങ്ങള്‍

Readers Ink

ചോരശലഭങ്ങള്‍


ആകാശം ഇരുണ്ടു ഭീതിനിറച്ചു നില്ക്കുന്നു. ഗള്‍ഫ് യുദ്ധത്തിന്റെ കാലം. ആ ദിവസവും മങ്ങലോടെയാണ് തുടങ്ങിയതെന്ന് പറയാം. പതുക്കെ, ഇരുണ്ട ജാലക വിരികള്‍ നീക്കിയാണ് മുറിയില്‍നിന്ന് എല്ലാവരും എലികളെപോലെ പുറത്തേക്ക് വന്നത്. നിരത്ത് ശൂന്യമായിരുന്നു. സ്‌കൂള്‍ മുറ്റം തൂത്തു വെടിപ്പാക്കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. അതിനാല്‍ അവിടെ കടലാസുകളും പ്ലാസ്റ്റിക് കീസുകളും നിറഞ്ഞിരുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവായി വെയില്‍കൊണ്ട് കിടന്നിരുന്ന കൈസര്‍ എന്ന നായയും നാലഞ്ചു ദിവസമായി ഒളിവിലായിരുന്നു.

സ്‌കൂളിന്റെ മണി മുഴങ്ങാന്‍ കുറച്ച് നിമിഷങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. മണൽക്കാറ്റ് ജനല്‍ക്കിളിവാതിലുകളിലൂടെ കയറി ക്ലാസ് മുറിയിലെ ബ്ലാക്ക്‌ബോര്‍ഡില്‍ മഞ്ഞപ്പൊടി പോലെ പടര്‍ന്നിരുന്നു. ഏഴാം ക്ലാസിലെ കുട്ടികള്‍ അവരുടെ പുസ്തകങ്ങള്‍ തുറന്ന് ഇരുന്നു.

''ഇന്ന് കവിത പഠിക്കാം,'' എല്ലാവരുടെയും കണ്ണുകളില്‍ പ്രതീക്ഷകള്‍ നിറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ ചുണ്ടില്‍ പുഞ്ചിരി അണിഞ്ഞുകൊണ്ടു പറഞ്ഞു.


Related Articles