ഞാന് എന്നെ ഉപ്പിലിട്ടു.
ഭൂതകാലത്തിന് ചില്ലുഭരണിയില്
ഓര്മ്മകളുടെ മാങ്ങാക്കഷണങ്ങള്ക്കിടയില്
ജീവിതം തന്ന മുറിപ്പാടുകള്
ചിന്തകളുടെ ഉപ്പുനീരില് വിറങ്ങലിച്ചു,
പ്രതീക്ഷകളുടെ മുകുളങ്ങള് വാടിയടര്ന്നുവീണു.
എങ്കിലും
തെല്ലും മുട്ടിയില്ല ശ്വാസം,
എന്തെന്നാല് സഹനാതീതമായിരുന്നത്
വർത്തമാനകാലവർത്തമാനങ്ങള് മാത്രം!
ബുദ്ധിമാന്മാരുടെ മുഖംമൂടി അണിഞ്ഞ
വിഡ്ഢികളും
ചിന്താശേഷി അടിയറവുവച്ച
ബുദ്ധിജീവികളും
പ്രതികരണശേഷി ദ്രവിച്ചു
തുരുമ്പെടുത്ത മസ്തിഷ്കങ്ങളും
നടത്തുന്ന പ്രേതസഞ്ചാരങ്ങൾക്കിടയിൽ
ഒതുങ്ങിയും പതുങ്ങിയുമിരിക്കുന്ന
അത്യാഗ്രഹികളെ എനിക്കെന്നും ഭയം!
Summary: Chillubharani, poem by Dr. Prabha Kizhaloth
