ഛായരോഗി

Readers Ink

ഛായരോഗി


മറ്റെന്ത് കാര്യത്തിൽ വിട്ട് വീഴ്ച്ച ചെയ്യേണ്ടിവന്നാലും ചായയുടെ കാര്യത്തിൽ എനിക്കത് പറ്റില്ല, കടുപ്പമോ മധുരമോ രുചിയോ വ്യത്യാസം വന്നാൽ ഞാനത് കുടിക്കില്ല...

അങ്ങനെയുള്ള ഞാൻ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ അധികമകലെയല്ലാത്ത തേയിലക്കുന്നുകളുടെ പ്രദേശത്തേക്ക് പോയി, സ്ഥലഭംഗിയെക്കുറിച്ച് പറയുന്നില്ല. എനിക്ക് നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ ഉള്ള ഇടങ്ങളാണ് തേയിലക്കുന്നുകൾ. ഓരോ കൊളുന്തിലകളും അവളുടെ സ്മരണകളുണർത്തും. തമിഴരും തേയില വണ്ടികളും ഏറെയുള്ള വീതി കുറഞ്ഞ മലമ്പാത. യേശുദാസ്‌ എസ് പി ബി മെലടികൾ കേൾക്കാമായിരുന്നു.

പഴയ മരബഞ്ചുകളും മുളം തൂണുകളുമുള്ള ഒരു ചായക്കട കണ്ട് ഞാൻ ബൈക്ക് സൈഡാക്കി. കട തിണ്ണയിലും പരിസരത്തുമായി തോട്ടം തൊഴിലാളികളായ കുറച്ച് പേരുണ്ട്. അവരുടെ താളമുള്ള തമിഴ് പേച്ച്കൾ.

വിദേശികളെ ആകർഷിക്കാനാകും കടയാകെ പഴമകൊണ്ടൊന്ന് പൊതിഞ്ഞപോലുണ്ട്. കരിക്കും കോളയും തൂക്കിയിരിക്കുന്നു. ഒരു ചായ കുടിക്കാൻ കച്ചവട തന്ത്രവും ആഗോള വൽക്കരണവും നോക്കേണ്ടതില്ലല്ലോ.


Related Articles