ബങ്കര്‍

Readers Ink

ബങ്കര്‍


ഒന്നാം വയസ്സില്‍ പട്ടുടുപ്പുകള്‍ ഇട്ടു ഞാന്‍ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഇരുന്നു. ചുറ്റും വിളക്കുകള്‍ എരിഞ്ഞിരുന്നു. ഉയരമുള്ള ജനാലയിലേക്ക് തലനീട്ടി തുലീപ് ചെടികള്‍ ആഹ്ലാദത്തോടെ പുഞ്ചിരി തൂകി. വലിയ നിലവിളക്കില്‍ എണ്ണകത്തിച്ച തിരികള്‍. ഉമ്മിയുടെ മുഖം ആ തിരികളേക്കാള്‍ പ്രജ്വലിച്ചു. ബാബയാണ് ചുണ്ടില്‍ ഒരു നനുത്ത ചിരിയോടെ ആദ്യം കടന്നുവന്നത്. എന്നിട്ട് എന്നെ വാരിയെടുത്ത് കവിളില്‍ ഒരുമ്മ നല്‍കിയതിനുശേഷം ആ പേര് ആദ്യമായി എന്റെ ചെവിയിലേക്ക് ഒരു കവിതപോലെ ചൊല്ലി.

സമായ!

കൂട്ടുകാരികള്‍ ആ പേര് വലിയ ആഹ്ലാദത്തോടെ ഉച്ചരിച്ചു. അധ്യാപര്‍ക്കും അതിഷ്ടമായിരുന്നു. സമയം എന്നായിരുന്നു അതിന്റെ അര്‍ത്ഥം.
യുദ്ധം തുടങ്ങിയതില്‍ പിന്നെ ഞങ്ങളെല്ലാവരും ബങ്കറുകളിലായിരുന്നു താമസം. സൈറണ്‍ മുഴങ്ങുമ്പോള്‍ ഒരു ദിവസം ഒരു മണിക്കൂര്‍ പുറത്തേക്ക് ഇറങ്ങാം. എന്നാല്‍ സമയത്തിന് തിരിച്ചെത്തിയില്ലെങ്കില്‍ ബങ്കറുകള്‍ അടയ്ക്കും. അന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് കൃത്യസമയം പാലിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്. കൈയില്‍ ഏതാനും കവറുകള്‍ മാത്രം. എന്നാല്‍ സൈറണ്‍ നേരത്തെ മുഴങ്ങിയതിനാല്‍ നിരത്ത് ശൂന്യമായിരുന്നു. ബങ്കറിലേക്ക് ഓടുന്നതിനിടയിലാണ് മണ്ണിനടിയിലെ മൈനുകള്‍ പൊട്ടിയതും ശരീരം ചിതറിപ്പോയതും.


Related Articles