ഇറങ്ങിപ്പോയ
കാൽപാടുകളിലൊന്നിൻ്റെ
നനവിൽ
തമരമിരിക്കുന്നു
രണ്ട് കണ്ണുകൾ.
കുഴച്ചുരുട്ടിക്കൊടുത്ത
മാമുരുളകൾ
വയറ്റിൽക്കിടന്നാറും നേരം
അലക്കിനു പോയവളുടേതെന്നു
തോന്നിക്കും വിധം
ഇലയനക്കങ്ങൾ
കാറ്റൊച്ചകൾ
പ്രാവിൻ കുറുകലുകൾ.
അലക്കിനിറങ്ങും നേരം
ബക്കറ്റിൽ
നിറയെ വെള്ളത്തുണികൾ.
അമ്മയെത്താഞ്ഞിട്ടും
ആളുകളെന്തിനാണിങ്ങനെ
വെള്ളത്തുണിക്കെട്ടിനു
ചുറ്റും കറങ്ങുന്നത്?
