വീൽച്ചെയർ

Poem

വീൽച്ചെയർ


നിതാന്തമായ പിടച്ചിലുകൾ 
എല്ലാ രാത്രിയിലുമുണ്ട്.
എല്ലു നുറുങ്ങുന്ന 
ശബ്ദം മുടങ്ങാറില്ല.
കൂരിരുട്ടിൽ എന്നും 
കൂജ മറിഞ്ഞു വീഴും. 

അടഞ്ഞ വാതിൽപ്പഴുതിലൂടെ 
ഒരു മിന്നാമിനുങ്ങ് 
നിരങ്ങിയിറങ്ങി. 
ചുമരിലെ പല്ലി മാത്രം 
എല്ലാം കാണുന്നുണ്ട്.

വീൽച്ചെയർ
എന്നരികിലേക്ക്
താനേ ഉരുളുന്നു.
ഉടുമ്പിന്റെ പിടുത്തം വേണ്ടിവരും
നിലയ്ക്ക് നിർത്താൻ.
എന്റെ കൈകൾ നനച്ചുകൊണ്ട്
പല്ലി ഓടിമറഞ്ഞു.
വീൽച്ചെയർ ബഹുദൂരം പിന്നിട്ടു.
പിടച്ചിലുകളുമായി പിന്നാലെ ഞാനും.


Related Articles