വെന്തിങ്ങ

Poem

വെന്തിങ്ങ


ണ്ടിയിൽ
നമ്മൾ മാത്രം.
കണ്ണാടിയിലൊരു
വെന്തിങ്ങ.
മുന്നിൽനിന്നും
അതിലുരസി
വഴി വന്ന് കണ്ണിൽത്തട്ടി
നമ്മിലൂടെത്തന്നെ
പിന്നിലേക്ക്.

കടൽക്കര
തീരത്ത് നാം രണ്ടും.
പുറംകടലിൽ നിന്നും
പുകച്ചുരുൾ പോലെ
മേഘങ്ങൾ.
അവയും നമ്മിലൂടെത്തന്നെ
പിന്നിലേക്ക്.
കാറ്റിൽ തിരമാലകൾ.
താണുമുയർന്നും
നീർപ്പക്ഷികൾ.
വള്ളത്തിൽ മുക്കുവർ
വലക്കണ്ണിയിലുടക്കും
യാമിനി.
ചന്ദ്രികയെ
നെടുകെ പിളർക്കും
കടൽപ്പാലം.
അവയെല്ലാം നമ്മിലൂടെത്തന്നെ
കടന്നു പോകുന്നു.

വളവുകളിൽ ഗിയർ മാറ്റി
ആക്സിലറേറ്ററമർത്തി
വണ്ടി കയറ്റം കയറുമ്പോൾ
മരങ്ങളും ചെടികളും
കോടമഞ്ഞും കുളിരും
|പുൽമേട്ടിലെ ഒറ്റയാനും
ചീവീടും പാട്ടും
ചില്ലിലൂടെ കടന്നു.

2


Related Articles