വാടകവീട്ടിന്റെ വരാന്തയിൽ
മങ്ങിയ പകലിന്റെ മൗനത്തിൽ
അലസമിരിന്നു
ഞാനും പാതിമയങ്ങിയ ഉച്ചവെയിലും
ഇരുണ്ടവാതിൽ
തുറന്ന്
കടന്നു വന്ന
മഴത്തുള്ളി
ചിരിച്ചൊരുതുള്ളി
മൗനം
മുറിച്ചൊരുചാറ്റൽ
കാറ്റിനോടൊരു
കിന്നാരം
പിന്നെ
കാതിലൊരുകവിത
ഏറ്റുചൊല്ലാനെന്റെ ശ്രമം
തുടങ്ങിയെടുത്ത് മറന്ന വരികൾ
കേട്ടിരിക്കെ
മഴ പാടി തോറ്റമാടി
നിഴൽ മയങ്ങുന്ന പുറത്തുനിന്ന്
നിഴൽ ഉറങ്ങുന്ന
വാടകവീടിന്റെ
ഇരുട്ടിലേക്ക്
ആനന്ദ നടനം
അകവും പുറവും
ഒരു താണ്ഡവം
മഴ എന്നിൽ നിറഞ്ഞു
ഞാൻ
മഴയിലും
പതിയെ പതിയെ
ഉയരുകയാണ്
ഒഴുകുകയാണ്
പ്രകാശം നിറഞ്ഞ ആകാശത്തേക്ക്
