ശ്രീകുമാർ കരിയാട് എഴുതിയ രണ്ടുകവിതകൾ

Poem

ശ്രീകുമാർ കരിയാട് എഴുതിയ രണ്ടുകവിതകൾ


സ്കൂൾ പൂട്ടി

ചുമന്ന സൈക്കിൾ സംഘം
കടലിന്നടുത്തെത്തി-
യൂണിഫോമുകളൂരി-
യെറിഞ്ഞു പെൺകുട്ടികൾ
നഗ്നരായിറങ്ങുന്നു
ജലത്തിൽ, പരസ്പരം –
വരിഞ്ഞുമുറുക്കുന്നു,
ഉമ്മവെച്ചൊന്നായ് മാറി-
ക്കടലിൻ ഹൃദയത്തെ
സന്തോഷംകൊള്ളിക്കുന്നു.
ചുണ്ടുകൾ പാരച്യൂട്ടു-
പോലാകും നിമിഷത്തിൽ-
പ്പൊന്തുന്നു പെൺകുട്ടികൾ,
വൻ തിരയോരോന്നായി-
യുയർന്നുപോകും കാഴ്ച
തെളിഞ്ഞുമറയുന്നു.


Related Articles