തുഷാര

Poem

തുഷാര


മഞ്ഞു പോലൊരുവൾ
മെല്ലെയങ്ങു മാഞ്ഞു പോയ്
അല്ല വെറുപ്പിന്റെ
തീ കാറ്റിൽ ഉരുകിയൊലിച്ചു പോയ്
നമ്മളവളെ മറന്നു പോയ്

ഓർക്കും തോറും സങ്കടത്തിന്റെ
കടലായി മാറുന്നവൾ
അമ്മയായിട്ടും
താരാട്ടുപാടാൻ മറന്നവൾ
മക്കളെയൊന്നു
ചേർത്തണയ്ക്കാൻ
അവസരത്തിനായ് കാത്തവൾ

വിശപ്പിന്റെ തീയാളും നേരവും
അമ്മ മനസ്സുമായ്
മക്കളെയോർത്തു നൊന്തവൾ
സ്ത്രീധനത്തുലാസിലാടി
നിലതെറ്റി വീണു പോയ്
നിങ്ങളവളെ മറന്നു പോയോ?
വിശന്നു വിശന്നാണവളു മറഞ്ഞത്
തൊലി എല്ലോടൊട്ടി
അവളു മറയും നേരം
തൊണ്ട തടഞ്ഞ
നിലവിളിയങ്ങു ഈശ്വരൻ
കേട്ടതോ അറിയില്ല


Related Articles