രണജിത് ദാസിന്റെ മൂന്ന് കവിതകൾ

Poem

രണജിത് ദാസിന്റെ മൂന്ന് കവിതകൾ


റാണജിത്  ദാസ്
റാണജിത് ദാസ്

കാകിയായിരിക്കുന്നതിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന രണജിത് ദാസ് എന്ന ബംഗാളി കവി തീർച്ചയായും വളരെ വ്യത്യസ്തനാണ്. കവിത എന്നാൽ കുറേയേറെപ്പേർക്ക് വാക്കുകളുടെ സമർത്ഥമായ വിനിയോഗം വഴി സാധ്യമാവുന്ന കൗതുകങ്ങളും അത്ഭുതങ്ങളുമാണ്.മറ്റ് ചിലർക്ക് അത് ആത്മാനുരാഗത്തിന്റെ ആഘോഷമാണ്. ഇവർക്കു പുറമെ കാൽപനിക വിഷാദവും അതിഭാവുകത്വവും കൊണ്ടു കാലം കഴിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്തായാലും, ചരിത്രബോധമോ ദർശനമോ ആശയങ്ങളോടുള്ള ആഭിമുഖ്യമോ കവിതയുടെ കേന്ദ്രസ്ഥാനം കയ്യടക്കുന്നതിന് ഏത് വിഭാഗത്തിൽ പെടുന്ന ശുദ്ധകവിയും എതിരാണ്. കവിതയുടെ നിഗൂഢതയും പലവഴിയേ സാധ്യമാക്കാവുന്ന വരേണ്യതയും ഒരു തരത്തിലും തകർക്കപ്പെടരുത് എന്ന കാര്യത്തിൽ ഈ മാധ്യമത്തിൽ വ്യാപരിക്കുന്നവരിൽ മഹാഭൂരിപക്ഷത്തിനും നിർബന്ധമുണ്ട്. അവരെയെല്ലാം നിരാശപ്പെടുത്തുന്ന കവിതകളാണ് രണജിത് ദാസിന്റെത്.അവയുടെ ആധാരം സ്വതന്ത്രമായ ചിന്തയും അത് ജന്മംനൽകുന്ന ആശയങ്ങളുമാണ്.ആ ആശയങ്ങളുടെ അവതരണത്തിന് അനന്യമായ കരുത്തും സൗന്ദര്യവുമുള്ള ബിംബങ്ങളും കാവ്യരചനയുടെ മാമൂലുകളെ മറികടക്കുന്ന രൂപവും അദ്ദേഹം കണ്ടെത്തുന്നു. വളരെ ധീരമായി, വ്യത്യസ്തമായി അദ്ദേഹം അനുഭവാവിഷ്‌കാരങ്ങൾ സാധിക്കുന്നു. സാമൂഹ്യവിമർശനവും ആത്മവിമർശനവും ആത്മാന്വേഷണവുമെല്ലാം രണജിത് ദാസിന്റെ കവിതകളിൽ പുതിയ മാനങ്ങൾ നേടുന്നു.

തുരങ്കം


Related Articles