പാമ്പ്‌

Poem

പാമ്പ്‌


ഒരു വഴുക്കൽ ചുറ്റി-
ക്കയറുന്നു കാലിൽ

മാർബിൾ മിനുപ്പോ
കണ്ണാടിത്തണുപ്പോ
പായൽത്തഴപ്പോ
എന്തോ.

എത്രയും സ്‌നേഹമായ്
കൊത്തിയുണർത്തുന്നു
അന്തരാളങ്ങളെ.

മുടങ്ങിയ സ്വപ്ന-
ത്തിരകളെ, ജലാ-
ശയങ്ങളെ, പ്രണയ-
രക്തകോശങ്ങളെ.


Related Articles