വീട്ടിലെത്തിയ സിംഹം

Poem

വീട്ടിലെത്തിയ സിംഹം


അങ്ങനെയൊരു ദിവസം
ഒരു സിംഹം
ഞങ്ങളുടെ വീട്ടിൽ വന്നു.
കാടിറങ്ങിവന്ന അനക്കം
പൊന്തയിൽ തലയാട്ടി നിന്നു,
നേരെ
വീട്ടിനുള്ളിലേക്കാണതു വന്നത്.

പരിചയപ്പെടുംവണ്ണം
എല്ലാരേയും ചെന്നുകണ്ടു
സോഫയിൽ കേറിക്കിടന്നു
ഞാൻ അന്ധാളിച്ചു
"അതൊട്ടും മെരുങ്ങുകയില്ലല്ലോ''
എന്ന ഭയം എന്നെ ചുഴന്നു.


Related Articles