തൊട്ടതിനും
പിടിച്ചതിനുമൊക്കെ
വലിയ പ്രശ്നമായിരുന്നതുകൊണ്ടോ എന്തോ
മുല എന്നുച്ചരിക്കാൻ
വലിയ നാണക്കേടായിരുന്നു പണ്ട്.
ലോലമെങ്കിലും
ഭാരമുള്ള വാക്ക്.
രണ്ടു കല്ലുള്ള
കനലടുപ്പ്.
കണ്ണു കെട്ടിയ
ഗാന്ധാരി.
പിടിച്ചുകെട്ടുവാൻ മാത്രം
അഴിച്ചുവിട്ട
യാഗാശ്വങ്ങൾ.
തിരയുകയാണ്, കണ്ണുകൾ
ചുറ്റിലും.
മണലിൽ മുഖം പൂഴ്ത്തി
ഒളിച്ചു നിൽക്കുകയാണ്
പിടിക്കപ്പെടരുതെന്ന് കരുതി
പാവം, രണ്ട് ഒട്ടകപ്പക്ഷികൾ.
This poem reflects on the shame, weight, and cultural taboos once attached to the female breast, using vivid metaphors to show how society’s gaze turns a natural body part into something feared, hidden, and relentlessly hunted.
