കിണറ്റിൽ സൂചി വീണുപോയ പഴയ അതേ കഥതന്നെ

Poem

കിണറ്റിൽ സൂചി വീണുപോയ പഴയ അതേ കഥതന്നെ


..വർഷങ്ങൾക്കു ശേഷം നിന്നെ ഉമ്മ വെച്ച്
കെട്ടിപ്പിടിച്ചുകിടന്ന് ഞാൻ പിന്നേം ചോദിക്കുന്നു:
ഉമ്മവെച്ചാ, കെട്ടിപ്പിടിച്ചു കിടന്നാ
സൂചി തിരിച്ചു കിട്ടോ?


കിണറ്റിൽ സൂചി വീണുപോയ
പഴയ അതേ കഥതന്നെ................

എല്ലാ കഥകളും തീർന്നെന്നോ?
ആരു പറഞ്ഞു?
എന്നാലൊരു കഥകൂടി പറയ്...
പണ്ട് പണ്ട് എന്നു തുടങ്ങണ
ഒരു കഥ കൂടി പറയ്....

പണ്ടുപണ്ടൊരു ഗ്രാമത്തിൽ...
ആരാണുണ്ടായിരുന്നത്?
കള്ളൻ?
പിശുക്കൻ?
മടിയൻ?
ഒടിയൻ?
രാജകുമാരി?
ഗന്ധർവൻ?


Related Articles