തഴുകൽപോലെ,
നിശ്വാസ സ്പർശംപോലെ
മൃദുവും മസൃണവുമായൊരു
ആഴം
ഏതു വെളിച്ചമാണ്
കാട്ടിത്തരുക?
വേഗതകളുടെ
കൊടുങ്കാട്ടിൽ
തിളക്കങ്ങളുടെ
തിടുക്കത്തിൽ
നിന്നൊഴിഞ്ഞ്
അതീവ നിശ്ശബ്ദമായി
അത്ര സാവധാനത്തിൽ
കരിമ്പാറ നെഞ്ചിൽ
കണ്ണീരുറയുന്നതെങ്ങനെ?

തഴുകൽപോലെ,
നിശ്വാസ സ്പർശംപോലെ
മൃദുവും മസൃണവുമായൊരു
ആഴം
ഏതു വെളിച്ചമാണ്
കാട്ടിത്തരുക?
വേഗതകളുടെ
കൊടുങ്കാട്ടിൽ
തിളക്കങ്ങളുടെ
തിടുക്കത്തിൽ
നിന്നൊഴിഞ്ഞ്
അതീവ നിശ്ശബ്ദമായി
അത്ര സാവധാനത്തിൽ
കരിമ്പാറ നെഞ്ചിൽ
കണ്ണീരുറയുന്നതെങ്ങനെ?