സിനിമാമോഹിയുടെ ആറു വാടകവീടുകൾ

Poem

സിനിമാമോഹിയുടെ ആറു വാടകവീടുകൾ


ഒന്നാമത്തെ വാടക വീട്

ഒന്നാം വാടകവീട്ടിലെ എഴുത്തുമുറിയിൽ
സങ്കടത്തിന്റെ കണ്ടൻപൂച്ച കുടുങ്ങിയപ്പോഴാണ്
അതിനെ പുറത്തു കടത്താനാവാതെ
ഞാൻ പകച്ചുപോയത്.....

അട്ടിയിട്ട തിരക്കഥകളും
അടുക്കിവെച്ച പുസ്തകങ്ങളും
വലിച്ചുവാരിയിട്ട വാരികകളുമൊന്നും
പുറത്തു കടക്കാനുള്ള സാധ്യത നൽകുന്നില്ലെന്നു കണ്ട്
കണ്ടൻപൂച്ച വെപ്രാളം കൂട്ടിയപ്പോൾ
എഴുത്തുമുറിയിൽ പൂച്ച വളർന്നു വലുതായി....

മുറിയുടെ ലോലമായ ചുമരുകൾ
പൂച്ചനഖവരയാൽ മുറിയാൻ തുടങ്ങിയപ്പോൾ
കണ്ടൻപൂച്ചയെ പുറത്താക്കേണ്ടതിന്റെ
അനിവാര്യതയിലേക്ക് ഞാനെത്തി....


Related Articles