സൈലന്റ് മിറാക്കിൾ

Poem

സൈലന്റ് മിറാക്കിൾ


അവൻ നടക്കുന്നു
ഭൂമിയിൽ തുന്നിയ നിഴലിൽ.
ഓരോ ചുവടും
മണ്ണിലൊരു ചതവ്

അവന്റെ സ്വപ്നങ്ങൾ
കുടിശ്ശികയുടെ കുരിശിൽ തകർന്ന്,
കാറ്റിൽ പൊടിപോലെ ചിതറുന്നു,
പാറി അലയുന്നു.

അവന്റെ കുട്ടി
ചിരിക്കുന്നു.
ചൂണ്ടയിൽ കുരുങ്ങാത്തത്ര
ദുർബലതയിൽ.

വിശപ്പ്
ശ്വാസങ്ങൾക്കിടയിൽ
നിശബ്ദതകൊത്തി
വലിച്ചുപായുന്നു.


Related Articles