സർക്കാർ- സുകുമാരൻ ചാലിഗദ്ധ എഴുതിയ കവിത

Poem

സർക്കാർ- സുകുമാരൻ ചാലിഗദ്ധ എഴുതിയ കവിത


ദൂരെ ദൂരെ ദൂരെ
അണക്കെട്ടിന്റെ ഉറക്കം.
അടുത്തടുത്ത് പുഴന്നീര്
ഒരുങ്ങുന്നതിന്റെ കിലുക്കവും കേട്ട്
ഞാനന്ന് പുഴക്കുളിക്കുന്നത്
കാണാനായി പോയപ്പോഴേ
വട്ടപ്പരലിന്റെ ചൊലിയിൽ ഒരാമ്പൽ.
കൊയ്യാനായി കൈ നീട്ടി നീട്ടി പോയപ്പോൾ
നീർക്കോലിപ്പശുവിന്റെ വാലടിയേറ്റ്
പാറയിൽ ഇരുന്നിട്ട് ആലോചിച്ചു
ഇന്ന് ഇക്കുളിൽ പോണോ? വേണ്ട.

 


Related Articles