രണ്ടുറക്കങ്ങൾ

Poem

രണ്ടുറക്കങ്ങൾ


രാത്രിയുടെ ഓടിളക്കി ഒരു ദു:സ്വപ്നം
നിന്റെ ഉറക്കത്തിലേക്ക് ഊർന്നിറങ്ങി

മെയ്‌വഴക്കമുള്ള ഒരു അഭ്യാസിയേപ്പോലെ
സമയം ഒട്ടുംകളയാതെ
വന്നപാടേ പണിതുടങ്ങി

പെട്ടന്നുയർന്ന നിന്റെ നെടുവീർപ്പെടുത്ത്
ഒരു താക്കോലുണ്ടാക്കി
അടുക്കിവച്ച ആവലാതിപ്പെട്ടികൾ
ഓരോന്നായി പരതി
ആവശ്യമുള്ളതൊക്കെ
ആദ്യം തന്നെ കണ്ടെത്തി:

കൊടുങ്കാറ്റിന്റെ കൊത്തുകൊണ്ട്
നെറുകന്തലമുറിഞ്ഞ പുള്ളിക്കുട,
പാടത്തിനക്കരെയുള്ള
പിശാചുബാധിച്ച വീട്ടിലേക്ക്
പാഞ്ഞുകയറിപ്പോയ
പത്താം ക്‌ളാസ്സ് പ്രായമുള്ള
പച്ചപ്പാവാട,
ഇടതുകൈത്തണ്ട മുറിച്ച്
ഇളം ചോരയിറ്റിച്ച മഷിപ്പച്ച,
കരിംകല്ലിലടിച്ച പൂക്കിലപോലെ


Related Articles