പുലർവേളയിലെ രോഗി

Poem

പുലർവേളയിലെ രോഗി


ളിച്ചുകടത്തിയ സിഗരറ്റിൻ പുകയിൽ
മുറിയാകെമൂടിക്കൊണ്ട്,
അൽപ്പം ചിരിക്കാൻ ശ്രമിച്ച്,
രോഗി.

 

അവയവമേതിലോ മൃത്യുപതിയിരിക്കുന്നുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ
സുഖമാഞ്ഞുവലിച്ച്, പുറത്തേക്ക് പുകതുപ്പിച്ചുമച്ച്,
അയാൾ ഒന്നുകൂടി ചിരിക്കാൻ ഒരുങ്ങി.
ചിരിയുടെ വരവിൽ ജാലകങ്ങൾ തെളിഞ്ഞു.
പുലർവേള കടന്നുവന്നതുകണ്ട്, ചാരിയതൊക്കെ തുറന്നിട്ടയാൾ.


Related Articles