മൊബൈലില്‍
ലോകത്തെ ബ്ലര്‍ ചെയ്തു
മങ്ങിയ പുഴ.
നരച്ച കൈവരികള്‍.
ഊര്‍ന്നുകിടക്കുന്ന കല്‍പ്പടവുകള്‍
ജീവിച്ചിരുപ്പുണ്ടെന്നു തീര്‍ച്ചയില്ലാത്ത
മരങ്ങളും കിളികളും.
പോര്‍ട്രേറ്റ് മോഡില്‍
ലോകം എല്ലാ വിളക്കും കെടുത്തുന്നു.
നരച്ച ഭൂതലത്തില്‍
ഞാന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
