
എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ. ആനുകാലികങ്ങളിൽ കവിത, യാത്രാവിവരണം, സ്പോർട്സ് ലേഖനങ്ങൾ എന്നിവ എഴുതുന്നു. ഇന്ത്യൻ റേഡിയോ ഫോറം അവാർഡ്, പെപ്പർ ക്രിയേറ്റീവ് അവാർഡ്, ഫെസ്റ്റിവൽ റേഡിയോ അവാർഡ്സിൽ ഗോൾഡ്, സിൽവർ എന്നിവ നേടിയിട്ടുണ്ട്. പുറപ്പെട്ടു പോകുന്ന യാത്രകൾ, ഹോമോ ഡിജിറ്റാലിസ് എന്നീ ഓൺലൈൻ കോളങ്ങൾ ചെയ്യുന്നു. യൂടേൺ എന്ന സിനിമയ്ക്കും മറിമായം കല്യാണി കളവാണീ എന്നീ ടെലിവിഷൻ പരമ്പരകൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. ഇപ്പോൾ മാതൃഭൂമി ക്ലബ് എഫ്എമ്മിൽ സീനിയർ കോപ്പി റൈറ്റർ ആണ്.