(ഭാഷ: റാവുള)
ഐര ഒക്കായിമു കാടു ഗാവെക്കാ
ആനെക്കരെക്കു ഇത്തിനിയതിക
ദൂരളാന്നു
ബേനിബെയിലു തുടാക്ക മുതെല്ലു
കുളിപ്പിച്ചു തുടെപ്പക്കുടിന്ത
ബെയില്ലിലി മിന്നുങ്കിന്റ മിന്നുക്കെക്കു
ജൊദ്ദെ കിട്ടാപ്പ കുറുമ്മഞ്ചി
ഇന്നലെ റാക്കുകളെഞ്ച കഥെക്കു
ഇത്തിനി നീട്ടയധിക
ചുങ്കിന്ന പുവെന്റ ബാറിലി മുളെച്ച
പൂമരത്തെക്കു ബട്ട തട്ടുവന്നെക്കാണി
ഒരിലെ കൊയ്തുക്കാന്റവളു
ആനക്കരെ മലെഞ്ചൊ്യുു പറെഞ്ച
ആനെക്കരയില ആനെ ബട്ടിലി
ഒരു പുള്ളെ റാങ്കുവക്കുളായെന്റു
യാത്രേ പുറാപ്പെട്ടെര്യു മടികെട്ടിലി
ഒറു താറാട്ടു കണ്ണു തുറാപ്പ
കാത്തുളേച്ചുളാ ..
കുളിക്കൗഞ്ച ചീണത്തിലി
ഒരിലെ ബീഗിന്ന കനെഞ്ചകാറ്റിലി
കുളിരുപ്പറ്റി റാങ്കിന്ന പൊല്ലുമ്മ്യുെ
ഔച്ചിട്ട ചിന്തെനെയാറോ
പൊതി കെട്ടിക്കൊ്യുുപ്പോന്നാ
ങ്ർഗ്രാ ....
ഒറു ബൈരബുളി കേട്ടാ
ങ്ഹാ ..
ആനെ പെറ്റെന്റു തോന്നിന്റോ..
ആനക്കര
(മലയാള വിവർത്തനം)
അവരെല്ലാരും ആ കാട്ടിലേക്കാണ്,
ആനക്കരയിലേക്ക്
കുറച്ചധികം ദൂരമു്യു്
വേനൽവെയിലുകൾ തുടക്കം മുതൽ
കുളിപ്പിച്ച് തോർത്തുന്നു്യുായിരുന്നു.
വെയിലത്ത് മിനുങ്ങുന്ന മിനുങ്ങിന്
കൂട്ടുകിടക്കുവാൻ പൂത്തുമ്പി
ഇന്നലെ ഉറക്കമൊഴിച്ച്
ക്യുെത്തിയ കഥയ്ക്കിത്തിരി
നീളം കൂടുതലാ
മെലിഞ്ഞ പുഴയുടെ വയറിൽ മുളച്ച
ചെടിക്ക് വാട്ടം തട്ടിയതേയില്ല
ഒരില പറിച്ചവൾ കല്ലിടാംകുന്നു
നോക്കി പറഞ്ഞു:
ആനക്കരയിലെ ആനവയറിൽ
ഒരു കുഞ്ഞുറങ്ങുന്നുണ്ട്
യാത്ര തിരിച്ചവരുടെ മടിശ്ശീലയിൽ
ഒരു താരാട്ട് കണ്ണു തുറക്കുവാൻ
കാത്തിരിക്കുന്നുണ്ട്
കുളിക്കഴിഞ്ഞ ക്ഷീണത്തിൽ
ഒരിലവീശിയ തണുവേറ്റക്കാറ്റിൽ
കുളിർപ്പറ്റിയുറങ്ങുന്ന പൊൻവ്യുിന്റെ
അഴിച്ചിട്ട തുണിയാരോ
പൊതികെട്ടിപ്പോയി
ങ്ർഗ്രാ.......
ചിന്നം വിളികേട്ടു
ആനപെറ്റെന്നു തോന്നുന്നു.
