പരിണതി

Poem

പരിണതി


നേരിളന്നീരിൻ തണുപ്പും മധുരവും
ചേരുന്നൊരുൾക്കാമ്പെന്നാകിലെന്തേ,
പൊട്ടാച്ചിരട്ട തന്നുള്ളിലാ, ണാകയാൽ
ഒട്ടുമേ തുള്ളിത്തുളുമ്പിടാതെ

അസ്തമയംമാഞ്ഞ മാനത്തു ചന്ദനം
തൊട്ടൊരേകാദശിത്തിങ്കളായി,

പെട്ടിയിലേറെയിരുന്നു കസവിഴ
തെറ്റെന്നു മങ്ങും പുടവയായി,

പാടേ ചിതറി വെൺമുത്തു, വിരൽ തട്ടി
നൂലിഴ പൊട്ടിയ മാലയായി,


Related Articles