കണ്ണീരിൽ കുതിരുന്ന
എഴുത്തുകടലാസിൽ
അക്ഷരവടിവുകൾ
വികൃതചിത്രങ്ങളായ്
കാന്തസൂചികൾപോലെ
പറ്റിച്ചേർന്നിരിപ്പായ്
തൂലിക ത്തുമ്പിൽ തന്നെ
കൂരിരുൾക്കരിനാഗം
ചുക്കിച്ചുളിഞ്ഞു വീഴും
ക്രൗര്യത്തിൻ സ്പന്ദനങ്ങൾ
മനസ്സാം കൊടുങ്കാട്ടിൽ
കരിയിലക്കൂട്ടമായ്
ഉടലുരുക്കും വഹ്നി
തണുവണിഞ്ഞുനില്ക്കും
പ്രകൃതീശ്വരി പോലും
തോറ്റു പിന്മാറിപ്പോകും
