ഓർത്തില്ല

Poem

ഓർത്തില്ല


ർത്തില്ല-
അത്തിക്കമ്പുകൊണ്ട്
ചിതയിൽ ചികഞ്ഞ്
പാളയിൽ വെച്ചപ്പോൾ
ഭൂതകാലത്തിൻ്റെ തിരുശേഷിപ്പുകളാണെന്ന്...

ഓർത്തില്ല-
മൺകുടം തലയിലെടുത്ത്
മുങ്ങിയപ്പോൾ
കർമ്മത്തിന്റെ
അടയാളങ്ങളാണെന്ന്...

ഓർത്തില്ല-
ചുവന്ന പട്ടിൽ
പൊതിഞ്ഞപ്പോൾ
കത്തിയമർന്ന ബുദ്ധിശക്തിയുടെ
അമേയ പിണ്ഡങ്ങളാണെന്ന്...

ഓർത്തില്ല-
നിറപുഞ്ചിരിയും
നിറ കണ്ണീരും
സമ്മാനിച്ച രാപ്പലുകളുടെ അംശകങ്ങളാണെന്ന്...


Related Articles