ആണുങ്ങൾ നൃത്തംചെയ്യുന്ന
ഒരു ഫോട്ടോ
കണ്ണിൽപെട്ടു.
രണ്ടുവരിയിലായിട്ടവർ
ലയിച്ച് നിൽക്കുന്നത്
ഞാൻ നോക്കിനിന്നു.
ഒരേ ചുവടിന്റെ
പല നേരങ്ങളിൽ
അവർ നിശ്ചലം.
എത്ര സൂക്ഷ്മം
നാം
താളമനുസരിച്ചാലാണ്
ഒരുപോലെവരിക?

ആണുങ്ങൾ നൃത്തംചെയ്യുന്ന
ഒരു ഫോട്ടോ
കണ്ണിൽപെട്ടു.
രണ്ടുവരിയിലായിട്ടവർ
ലയിച്ച് നിൽക്കുന്നത്
ഞാൻ നോക്കിനിന്നു.
ഒരേ ചുവടിന്റെ
പല നേരങ്ങളിൽ
അവർ നിശ്ചലം.
എത്ര സൂക്ഷ്മം
നാം
താളമനുസരിച്ചാലാണ്
ഒരുപോലെവരിക?