ഒരു ദിവസത്തെ ഗോളാകൃതിയിൽ നോക്കുമ്പോൾ

Poem

ഒരു ദിവസത്തെ ഗോളാകൃതിയിൽ നോക്കുമ്പോൾ


രു ദിവസത്തെ
ഗോളാകൃതിയിൽ
നോക്കുമ്പോൾ
ആകാശം
ചതുര ജനാലകളുള്ള
രാത്രിയിലേക്ക് തുറന്ന്
ഒരു നിശാശലഭം
അകത്തേക്ക് പറക്കുന്നതും
തേനീച്ചയറകളുടെ
ഷഡ്ഭുജഗഹനത നിറഞ്ഞ
ലോകക്രമത്തിൽ
വഴി തെറ്റി
വൃത്താകൃതിയിലുള്ള
ചിറകനക്കങ്ങൾ കൊണ്ട്
തൊടുന്നതും കാണാം
ത്രിമാനശൂന്യതയുടെ
പവിഴപ്പുറ്റുകളിൽ.

Summary: Junaith Rahman's poem, Oru Divasathe Golaakruthiyil Nokkumbol


Related Articles