നിഴൽ മൊഴിയും ലിപികൾ

Poem

നിഴൽ മൊഴിയും ലിപികൾ


1.

നിഴൽ
മൊഴിയുമൊരു
തമിഴിൻ ചിന്ത്
തെരിയാതെന്ന്
അടരിൽ
തട്ടി മറിയും
വാക്ക്

2.

വാനമൊരാഴമെന്ന്
സെമിത്തേരിയിൽ
കൂണു നിൽക്കും
കുരിശുകൾ
അറ്റുപോവുമഴക്
അടക്കും
നടപ്പുകളെന്ന്
അതിരില്ലാതെ
പൊങ്ങിപ്പോവുമൊരു
പനയിൻ കുരൽ


Related Articles