തടാകത്തിൽ
തെന്നിവീണ ചന്ദ്രബിംബം
ഇളംകാറ്റിൽ
നിലാവലയിൽ
ഉലയുന്ന
പുൽത്തുമ്പുകളും
മരിച്ചില്ലകളും
കരയിൽ,
പടരുന്ന
ചാന്ദ്രസാന്ദ്രത
'എനിക്ക്
ഒരു നിലാക്കീറെടുത്ത്
കുത്തി മരിക്കാൻ തോന്നുന്നു,'
അവളുടെ ചുണ്ടുകൾ
വിറയാർന്നു

തടാകത്തിൽ
തെന്നിവീണ ചന്ദ്രബിംബം
ഇളംകാറ്റിൽ
നിലാവലയിൽ
ഉലയുന്ന
പുൽത്തുമ്പുകളും
മരിച്ചില്ലകളും
കരയിൽ,
പടരുന്ന
ചാന്ദ്രസാന്ദ്രത
'എനിക്ക്
ഒരു നിലാക്കീറെടുത്ത്
കുത്തി മരിക്കാൻ തോന്നുന്നു,'
അവളുടെ ചുണ്ടുകൾ
വിറയാർന്നു