നഗ്ന കവിതകൾ

Poem

നഗ്ന കവിതകൾ


എഡിറ്റർ

പ്രസിദ്ധനായ ഒരു എഡിറ്റർ
തെരഞ്ഞെടുപ്പിൽ
മത്സരിച്ചു.
ചിഹ്നം
കത്രിക.

വൈവാഹികം

ബ്രാഹ്‌മിൻ സുന്ദരി
വാര്യർ സുന്ദരി
നായർ സുന്ദരി
ഈഴവ സുന്ദരി
വിശ്വകർമ്മ സുന്ദരി (മരം)
ക്രിസ്ത്യൻ അതിസുന്ദരി
മുസ്ലിം അതീവസുന്ദരി
കേരളം ജാതിസുന്ദരിമാരുടെ
സ്വന്തം നാട്.


Related Articles