ഞാനും
ഡി. വിഷ്ണുരാജും
ഒരേ സ്‌കൂളിൽ പഠിച്ചു,
അവൻ ന്യൂട്ടണും ലോഗരിതവും
വേഗം വശത്താക്കി
ഞാൻ ചെറുശ്ശേരിയും തുഞ്ചനും
അവനെ ചന്ദനം ചാർത്തുമ്പോൾ
അമ്മ എന്നെയും ചാർത്തിച്ചു
എന്റെ നിസ്‌കാരത്തൊപ്പിയിട്ട്
അവൻ ഫോട്ടോക്ക് പോസു ചെയ്തു
ക്ലാസ് കട്ട്‌ചെയ്ത്,
നിറുത്താതെ പാട്ടു മുഴങ്ങിയിരുന്ന
പഴയ സിനിമാ തിയറ്ററിൽ പോയി
ഞങ്ങൾ റീൽ പൊട്ടിയ
പടങ്ങൾ കണ്ടു
