പറക്കുവാനുള്ള
മനുഷ്യന്‍റെ ആഗ്രഹം
പക്ഷിയോടുള്ള
ആദിമമായ അത്ഭുതംപോലെ
മഞ്ഞയിലയെ അലട്ടുന്നു.
ഉറക്കത്തെ
അളന്നുതൂക്കി
കാറ്റിന്‍റെ ചില്ലയില്‍
കുടഞ്ഞുവിരിച്ച്
സ്വപ്നത്തിലെ
ലളിതസുന്ദരമായ
ചിറകടികളെക്കുറിച്ച്
തന്‍റെ നീല ഞെരമ്പുകള്‍കൊണ്ട്
മഞ്ഞയിലയൊരു കവിതയെഴുതുന്നു.
നീളം കനംവച്ചെത്തിയ മഴയില്‍
മഞ്ഞയില നെടുതായിട്ടൊന്നിളകുന്നു.
ചുറ്റുപാടുമാപ്പോള്‍
ഇലയനക്കങ്ങളുടെ
മിസ്സിസ്സിപ്പി
നദിയൊഴുകുന്നു.
അടുത്ത
കാറ്റേറിനുമുന്‍പ്
തൊട്ടടുത്തിരിക്കും
സമപ്രായകാരനായ
മഞ്ഞയിലയോട്
തൊട്ടുമുന്‍പെഴുതിയ
തലക്കെട്ടില്ലാത്ത
കവിത ചൊല്ലുന്നു.
