മണിപ്പൂരി കവിതകൾ

Poem

മണിപ്പൂരി കവിതകൾ


മകാലിക മണിപ്പൂരി കവിതയിലെ സജീവ സാന്നിധ്യമാണ് ചോങ്തം ദീപു. കേന്ദ്രസാഹിത്യഅക്കാദമിയുടെ യുവപുരസ്‌കാരം നേടിയ ചോങ്തം ദീപു മണിപ്പൂർ സ്വദേശിയാണ്. മണിപ്പൂരി ജനത നേരിടുന്ന സ്വത്വപ്രതിസന്ധികളും അവരുടെ പ്രതീക്ഷാനിർഭരമായ ജീവിതവും ഒരേസമയം തുറന്നു കാട്ടുന്നവയാണ് അദ്ദേഹത്തിന്റെ കവിതകൾ.

പ്രണയഗീതം

വസന്തത്തിന്റെ വരവ്
ഞാനാദ്യം
അറിഞ്ഞത്
കാറ്റിനിലേ വരും ഗീതമായാണ്.
ഏതു ശിലാഹൃദയത്തെയും
അത് തരളിതമാക്കുന്നു.
കാലത്തിന്റെ പിടിയലകപ്പെട്ട്
ചിന്താഭരിതമായ
ആകാശത്തിൽ നിന്ന്
വേർപെട്ട എന്റെ
ആകുലചിത്തത്തെ
അതിലൂടെ
അതിജീവിക്കാനായി.
പിന്നെ മഴയിലൂടെ വന്ന
വസന്തഗീതത്തിലൂടെ
ഞാൻ എല്ലാറ്റിൽ നിന്നും
മുക്തനായി.
എല്ലാവരും പരസ്പരം നോക്കി
ചിന്തിച്ചിരിക്കുന്നു, ഇരുണ്ടതും
നിരാശാഭരിതവുമായ
വരികളാൽ
അവർ മനസ്സിനെ മൂടിയിരിക്കുന്നു.
പുഞ്ചിരിക്കാത്ത ഹൃദയങ്ങൾ.
എല്ലാവർക്കും പരസ്പരം
ഒളിപ്പിക്കാനുള്ളത്
ഓരോ പർവതം മാത്രം.
കാറ്റിനിലേ വരും ഗീതത്തിന്
എല്ലാ ശിലാഹൃദയങ്ങളെയും
തരളിതമാക്കാൻ കഴിയുമോ?
ശിശിരർത്തുവിൽ
പൊള്ളിയ മെയ്യുമായി
തരുക്കൾ വിമൂകം, നിസ്സഹായം


Related Articles