തനിച്ചുള്ള
പകലിനെ പിരിച്ചെഴുതുമ്പോള്‍
അക്ഷരത്തെറ്റുകള്‍ വരാം
അര്‍ത്ഥശങ്കകളുടെ
പാരവശ്യങ്ങളെ മെരുക്കിക്കൊണ്ട്
ഇനിയൊരു നേരത്തിന്
കാത്തിരിക്കാതിരിക്കാം
തന്റേതല്ലാത്ത ഭാഷയോട്
ഇണക്കം നടിച്ചുകൊണ്ട്
ആര്‍ക്കാണധികം പിടിച്ചുനില്‍ക്കാനാകുക?
എന്തിനാണിങ്ങനെ
പരിമിതങ്ങളെയഴിച്ചെടുത്ത്
നിര്‍ദ്ധാരണം ചെയ്യേണ്ടുന്നത്?
