മന്ദഗതിയിലാണ്
എന്റെ നടപ്പ്
വെള്ളപ്പൊക്കംപോലെ
നിലാവ്.
എല്ലാ വീടുകളും
നിരീക്ഷിച്ച്
മെല്ലെയുള്ള യാത്ര
തൊട്ടുചേര്‍ന്നുള്ള വീടുകള്‍
എല്ലാ വാതിലുകളും
അടഞ്ഞു കിടപ്പാണ്.
വരാന്തയില്‍
ഒരാളെയും
ഒരിക്കലും കണ്ടിട്ടില്ല.
ഇന്നലെ-
തുറന്ന ജനലിനു പിന്നില്‍
ഒരാളെ കണ്ടു.
