പ്രജ്ഞയില്‍ പേവിഷം
കുത്തുന്നവന്റെ
തുടര്‍ക്കഥയാണ് യുദ്ധം.
പ്രതികാര ദാഹിയായി
പൊരുതുന്നതാണ് യുദ്ധം.
അറിയാതെ അലയുന്നവനെ
അറിഞ്ഞുവീഴ്ത്തുന്നതാണ് യുദ്ധം.
അറപ്പുതീണ്ടാത്ത ചോരയുടെ
ഗന്ധം വമിക്കുന്നവന്റെ
തുടര്‍ നടനമാണ് യുദ്ധം.
മിഴികളില്‍ കരുണകാട്ടാത്തവന്റെ
കരാളഹസ്ത പ്രയോഗമാണ് യുദ്ധം.
മതത്തിന്റെ മദംപൊട്ടി
മരണത്തിലാക്കുന്നതാണ് യുദ്ധം.
കരഞ്ഞു കേഴുന്നവനെ
കരുണ കാട്ടാതെ
കീറിമുറിക്കുന്നതാണ് യുദ്ധം.
മനുഷ്യന്‍ തെരുവില്‍ കഴുകന്റെ
ഭോജനമാകുന്നതാണ് യുദ്ധം
