ഒറ്റ്

രുളിന്‍ മണല്‍ത്തിട്ട
എങ്ങനെ താണ്ടീടും ഞാന്‍
മനസ്സിന്‍ മരുഭൂമി
തളിര്‍ത്തുവരുന്നേരം.

സ്വപ്നങ്ങള്‍ മുത്തുകളായ്
മോഹങ്ങള്‍ കൊരുക്കുന്ന
മാലയില്‍ പറ്റിച്ചേര്‍ന്നു
രാപ്പകല്‍ പോക്കീടുന്നു

തുടരെത്തുടരെയെന്‍
മാനസം വ്രണിതമായ്
ഒലിച്ചിറങ്ങും ചോര
ഉണങ്ങിത്തുടങ്ങുമ്പോള്‍.

ഭൂതകാലത്തിന്‍ ശപ്ത-
നിമിഷം കൂടെക്കൂടെ
വിഷജ്വാലകള്‍ തുപ്പി
എന്നിലേക്കാവാഹിക്കും.


Related Articles