ഇന്നെന്തേ മഴയെന്താ പിണങ്ങിയതോ
ഈ വഴിയൊന്നുമേ കണ്ടതില്ല
വര്ഷത്തിന് പലഭാവാഭിനയത്തില്
നിന്നുമുണ്ടൊരു കാര്യം ഞാനറിഞ്ഞീടുന്നു
ഈ മാരി മഴയൊരു ഋതുമതി തന്നെ
നാനാവിധി ബോധ്യം വന്നിടുന്നു
ഇന്നലെ മൂകമായ് ശാന്തമായ് പെയ്തവള്
രണ്ടു നാള് മുമ്പൊരു കൊടുങ്കാറ്റായി
കണ്ണില് കണ്ടതോ തല്ലിയുടച്ചു
മിന്നല് പിണരായി പൊട്ടിത്തെറിച്ചു
അനവധി നാളുകള് തോരാതെ കണ്ണീര് വാര്ക്കും
പ്രളയമായ് സകലവും നനഞ്ഞലിയിക്കും
മറ്റൊരുനാളവള് പ്രസന്നവതി
മഴവില്ലുമേന്തി പുഞ്ചിരിച്ചൊരു
ചെറു ചാറ്റലായി പെയ്തു പോയി
പെയ്തുപെയ്തതിങ്ങനെയങ്ങനെയൊരുനാള്
വറ്റി വരണ്ടവള് തീര്ന്നു പോകും
ചക്രവാളത്തിലെ മേഘശകലങ്ങള്
രക്തവര്ണമായ് തീരം നേരം
ഹോമങ്ങളില്ലാതെ, യജ്ഞങ്ങളില്ലാതെ,
ഋഷ്യശൃംഗന്മാര് ധ്യാനമിരിക്കാതെ,
സ്വത്വം തേടിയലഞ്ഞു തളര്ന്നവള്
ഒരു ദീര്ഘ നിശ്വാസത്തോടരങ്ങൊഴിയും.
